ശ്രദ്ധേയമായി ഏയ്ഞ്ചല്‍സ്ബാസല്‍ സംഘടിപ്പിച്ച ചാരിറ്റി ലഞ്ച്
സൂറിച്ച്: സ്വിറ്റ്‌സര്‍ലഡിലെ പ്രമുഖ വനിത ചാരിറ്റി സംഘടന ആയ എയ്ഞ്ചല്‍സ് നടത്തിയ ചാരിറ്റി ലഞ്ച് ഈവന്റ് സ്വദേശികളുടെയും, വിദേശികളുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
പരിപാടിയോടു അനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ സെന്റ് അന്റോണീസ് ഇടവക വികാരി ഫാദര്‍ സ്റ്റെഫാന്‍ ക്ലെമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രസിഡന്റ് ബോബി ചിറ്റാട്ടില്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ഫാദര്‍ മാര്‍ട്ടിന്‍ പയ്യപ്പിള്ളിയില്‍, കേരളാ കള്‍ച്ചറല്‍ ആന്റ് സ്‌പോര്‍ട്‌സ് ക്ലബു പ്രെസിഡന്റ് സിബി തൊട്ടുകടവില്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ഏയ്ഞ്ചല്‍സ് ചാരിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യപ്ര വര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ചു നടത്തിയ ഹര്‍സ്വചിത്ര പ്രദര്‍ശനവും യുവകലാപ്രതിഭകളുടെ കലാപ്രേകടനങ്ങളും ഇവന്റ് ഏറെ ആകര്‍ഷകമാക്കി. നിമ്മി തിരുതനത്തില്‍ അവതാരകയായിരുന്നു. സംഘടനയുടെ സെക്രെട്ടറി സിമ്മി ചിറക്കല്‍ നന്ദി രേഖപ്പെടുത്തി.