വിവാഹേതര ലൈംഗികത പാപം അല്ലാത്ത ഒരു ഗ്രാമം ; അതും നമ്മുടെ ഇന്ത്യയില്‍
സംസ്‌കാരത്തിന്റെ പേരില്‍ ആണും പെണ്ണും തമ്മില്‍ കാണുന്നത് വരെ പാപമാണ് എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. വിവാഹത്തിന് മുന്‍പുള്ള ലൈംഗികത ദൈവ ശാപം കോപം എന്നിവയ്ക്ക് കാരണമാകും നിലയിലാണ് ഏവരും വിശ്വസിക്കുന്നതും. അതേസമയം വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ മുന്‍പെങ്ങും ഇല്ലാത്ത വിധം നമ്മുടെ നാട്ടില്‍ വര്‍ധിക്കുകയാണ് എന്നത് പരസ്യമായ ഒരു രഹസ്യമാണ്.
എന്നാല്‍ നമ്മുടെ രാജ്യത്തു തന്നെ വിവാഹത്തിന് മുന്‍പ് ലൈ0ഗിക ബന്ധം സാധാരണമായി കാണുന്ന ഒരു ഗ്രാമം ഉണ്ട് എന്ന് അറിഞ്ഞാലോ. തമാശയല്ല ഛത്തീസ്ഗഡ് ബസ്തറിലെ ഒരു തദ്ദേശീയ ഗോത്രത്തിന്റെ പരമ്പരാഗത ആചാരമാണ് വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധ0. ഏതൊരു പുരുഷനും സ്ത്രീയ്ക്കും ഒരുമിച്ച് ജീവിക്കാനും ലൈംഗിക ജീവിതം ആസ്വദിക്കാനുമുള്ള സ്വാതന്ത്ര്യം ഈ ഗോത്രത്തിലുണ്ട്. പല ദമ്പതികളും മക്കളുടെ ജനനത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നതും.
വിവാഹേതര ബന്ധത്തിലുള്ള കുട്ടികളെ അവര്‍ അംഗീകരിക്കുകയും ചെയ്യും. രാജസ്ഥാനിലെ ‘ഗരാസിയ’ എന്ന ഗോത്രവും സമാനമായ ആചാരങ്ങള്‍ പിന്തുടരുന്നവരാണ്. തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം ഈ ഗോത്രത്തില്‍പ്പെട്ടവര്‍ക്കുണ്ട്. വര്‍ഷങ്ങളോളം ലിവ് ഇന്‍ റിലേഷ(live-in relationship)നില്‍ ജീവിച്ച ശേഷമാണ് പലരും വിവാഹിതരാകുന്നത്.
ചിലരാകട്ടെ, വിവാഹം കഴിക്കാതെ ജീവിതാവസാനം വരെ ലിവ് ഇന്‍ റിലേഷന്‍(live-in relationship) തുടരും. വിവാഹം കഴിക്കാതെ തന്നെ കുട്ടികളുമായി സുഖമായി ജീവിക്കുന്ന കുടുംബങ്ങള്‍ ഈ ഗോത്രത്തിലുണ്ട്. ലൈംഗികതയോട് തികച്ചും വിചിത്രമായ ഒരു മനോഭാവമാണ് ഈ ഗോത്രവര്‍ഗക്കാര്‍ക്കുള്ളത്. ലൈംഗികതയോട് വ്യത്യസ്ത മനോഭാവം പുലര്‍ത്തുന്ന ഇവര്‍ ഈ വിഷയത്തില്‍ തുറന്ന നിലപാടുകളാണ് സ്വീകരിക്കാറുള്ളത്.