മരട് വിഷയം ബിഗ്സ്‌ക്രീനില്‍ എത്തുന്നു ; സംവിധാനം കണ്ണന്‍ താമരക്കുളം
വിവാദമായതും കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞതുമായ മരട് ഫ്ലാറ്റ് വിഷയം സിനിമയാകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി മരട് ഫ്‌ലാറ്റൊഴിപ്പിക്കല്‍ വിഷയം സിനിമയാക്കാനൊരുങ്ങുകയാണ് സംവിധായകന്‍ കണ്ണന്‍ താമരകുളം.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘മരട് 357’ എന്നാണ് പേരിട്ടിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിച്ച സ0ഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ദിനേശ് പള്ളത്താണ്. ജയറാം കേന്ദ്ര കഥാപാത്രമായെത്തിയ പട്ടാഭിരാമനു ശേഷം കണ്ണന്‍ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രംകൂടിയാണ് ഇത്. അതേസമയം മുഖ്യ വേഷത്തില്‍ ആരൊക്കെ എത്തുമെന്ന കാര്യം ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.