പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ 2019 നവംബര്‍ 23,24 തിയതികളില്‍ വിയന്ന സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയില്‍
വിയന്ന: യൂറോപ്പില്‍ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഥമ ദൈവാലയമായ വിയന്ന സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും, ദൈവാലയ പ്രവേശന പെരുന്നാളും 2019 നവംബര് 23,24 (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന എക്യൂമെനിക്കല്‍ കൂട്ടായ്മയില്‍ വിയന്നയിലെ വിവിധ സഭകളില്‍ നിന്നുള്ള വൈദീകര്‍ സംബന്ധിക്കും. ജോണ്‌സന്‍ വഴലാനിക്കല്‍ (വൈസ്പ്രസിഡന്റ്), ഷെവ.കുര്യാക്കോസ് തടത്തില്‍ (സെക്രട്ടറി), സുനില്‍ കോര (ട്രഷറര്‍) എന്നിവര്‍ പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. പ്രാര്‍ത്ഥനയോടും നേര്‍ച്ചകാഴ്ചകളോടും ഈ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ വിശ്വാസികളെവരെയും ക്ഷണിച്ചുക്കുന്നതായി വികാരി ഫാ.ജോഷി വെട്ടിക്കാട്ടില്‍ അറിയിച്ചു.
കാര്യപരിപാടികള്‍
23/11/2019 ശനി
17:00 കൊടി ഉയര്‍ത്തല്‍
18:00 സന്ധ്യാപ്രാര്‍ത്ഥന
19:00 പെരുന്നാള്‍ സന്ദേശം, പ്രദിക്ഷണം
19:30 എക്യൂമെനിക്കല്‍ മീറ്റിംഗ്
20:30 നേര്ച്ച ഭക്ഷണം
24/11/2019 ഞായര്‍
09:00 പ്രഭാത പ്രാര്‍ത്ഥന
10:00 വി. കുര്‍ബാന (ഫാ. ജോഷി വെട്ടിക്കാട്ടില്‍)
11:00 പരി. ദൈവമാതാവിനോടുള്ളള മധ്യസ്ഥ പ്രാര്‍ത്ഥന
11:30 പെരുന്നാള്‍ സന്ദേശം
12:00 ആശീര്‍വാദം
12:15 നേര്ച്ച ഭക്ഷണം
13:30 കൊടിയിറക്കല്‍