കോടികളുടെ വായ്പ തിരിച്ചടക്കാത്ത മുപ്പത് കമ്പനികളുടെ വിവരങ്ങള്‍ പുറത്തുവിട്ടു റിസര്‍വ്വ് ബാങ്ക്
വന്‍തുക വായ്പയെടുത്ത ശേഷം മനഃപൂര്‍വം തിരിച്ചടക്കാത്ത 30 വന്‍കിട കമ്പനികളുടെ ലിസ്റ്റ് ആദ്യമായി റിസര്‍വ് ബാങ്ക് പുറത്തു വിട്ടു. വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങള്‍ ആവശ്യപ്പെട്ട ‘ദി വയര്‍’ എന്ന ഓണ്‍ ലൈന്‍ മാധ്യമത്തിനാണ് ലിസ്റ്റ് നല്‍കിയത്. നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് റിസര്‍വ് ബാങ്ക് ഈ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായത്.
വായ്പ തിരിച്ചടക്കാത്തവരുടെ ലിസ്റ്റ് നല്‍കാന്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ആര്‍ ബി ഐ തയ്യാറായിരുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക താത്പര്യത്തിന് ഇത് എതിരാകുമെന്ന ന്യായം നിരത്തിയാണ് ആര്‍ ബി ഐ ഇതിനു തയ്യാറാകാതിരുന്നത്. നാലു വര്‍ഷം മുമ്പ് ഈ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ് നല്‍കിയിട്ടും ഈ ലിസ്റ്റ് നല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ല.
ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുല്‍ ചോക്സിയുടെ മൂന്ന് കമ്പനികള്‍ ഈ ലിസ്റ്റിലുണ്ട്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ് എന്നാല്‍ സ്ഥാപനമാണ് ഏറ്റവും വലിയ തുക, 5044 കോടി രൂപയുടെ കുടിശ്ശിക വരുത്തിയിരിക്കുന്നത്. 50,000 കോടി രൂപയിലേറെയാണ് ഈ കമ്പനികള്‍ മൊത്തം നല്‍കാനുള്ളത്.
റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ ഇതില്‍ പല കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രധാന മന്ത്രിയുടെ ഓഫീസിന് നല്‍കിയിരുന്നു. മനഃപൂര്‍വം വായ്പ തിരിച്ചടക്കാത്ത ഈ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടാണ് അദ്ദേഹം കത്ത് നല്‍കിയത്. എന്നാല്‍ ദുരൂഹമായ സാഹചര്യത്തില്‍ ഈ കത്തിന് മറുപടി നല്‍കാന്‍ പോലും പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല.
ഗീതാഞ്ജലി ജെംസ് – 5044 കോടി
റെയ് അഗ്രോ ലിമിറ്റഡ് – 4197 കോടി
വിന്‍സം ഡയമണ്ട് – 3386 കോടി
രുചി സോയ – 3225 കോടി
റോട്ടോമാക് ഗ്ലോബല്‍ – 2844 കോടി
കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് – 2488 കോടി
കുഡോസ് കെമി – 2326 കോടി
സൂം ഡെവലപ്പേഴ്സ് – 2024 കോടി
ഡെക്കാന്‍ ക്രോണിക്കിള്‍ – 1951 കോടി
എ ബി ജി ഷിപ്യാര്‍ഡ് – 1875 കോടി
ഫോറെവര്‍ പ്രെഷ്യസ് ഡയമണ്ട് – 1718
സൂര്യ വിനായക് ഇന്‍ഡസ്ട്രീസ് – 1628
എസ് കുമാര്‍സ് നേഷന്‍ വൈഡ് – 1581
ഗിലി ഇന്ത്യ ലിമിറ്റഡ് – 1447
സിദ്ധി വിനായക് ലോജിസ്റ്റിക് ലിമിറ്റഡ് – 1349
വി എം സി സിസ്റ്റംസ് ലിമിറ്റഡ് – 1314
ഗുപ്ത കോള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് – 1235
നക്ഷത്ര ബ്രാന്‍ഡ്സ് ലിമിറ്റഡ് 1148
ഇന്ത്യന്‍ ടെക്‌നൊമാക് കമ്പനി – 1091
ശ്രീ ഗണേഷ് ജൂവലറി – 1085
ജെയിന്‍ ഇന്‍ഫ്രാ പ്രോജക്ട് – 1076
സൂര്യ ഫാര്‍മസ്യുട്ടിക്കല്‍ ലിമിറ്റഡ് – 1065
നാക്കോട ലിമിറ്റഡ് – 1028
കെ എസ് ഓയില്‍ ലിമിറ്റഡ് – 1026
കോസ്റ്റല്‍ പ്രൊജക്ട്‌സ് ലിമിറ്റഡ് – 984
ഹനുങ് ടോയ്സ് ആന്‍ഡ് ടെക്സ്റ്റില്‍സ് ലിമിറ്റഡ് – 949
ഫസ്റ്റ് ലീസിങ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് – 929
കോണ്‍കാസ്റ്റ് സ്റ്റീല്‍ – 888
ആക്ഷന്‍ ഇസ്പാറ്റ് ആന്‍ഡ് പവര്‍ – 888
ഡയമണ്ട് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ – 869