വനിതാ കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തിയ ഡിഎസ്പി അറസ്റ്റ് ചെയ്തു
വനിതാ കോണ്‍സ്റ്റബിളിനെ ഭിഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. വിജിലന്‍സ് ഡിസിപി നരേന്ദ്ര സിവാച്ചാണ് അറസ്റ്റിലായത്. ചണ്ഡിഗഢിലെ റോത്തക്കിലാണ് സംഭവം.
സഹപ്രവര്‍ത്തകയായ വനിതാ കോണ്‍സ്റ്റബിളാണ് നരേന്ദ്ര സിവാച്ചയ്ക്കെതിരെ പരാതി നല്‍കിയത്. ആറുമാസം മുന്‍പാണ് ഇവര്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച വനിതാ കോണ്‍സ്റ്റബിളിന്റെ വീട്ടിലെത്തിയ നരേന്ദ്ര സിവാച്ച ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഹരിയാന പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.