മഹാരാഷ്ട്ര ; എല്ലാം എം എല്‍ എമാരും തനിക്കൊപ്പം ഉണ്ടെന്നു ശരത് പവാര്‍

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ അത്യന്തം ഉദ്വേഗഭരിതമായ ഒരു തലത്തിലേയ്ക്ക് എത്തിയ മഹാരാഷ്ട്രയില്‍ അജിത് പവാര്‍ നല്‍കിയ പിന്തുണയുടെ പിന്‍ ബലത്തിലാണ് ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍, അജിത് പവാറൊഴികെ മറ്റെല്ലാ എംഎല്‍എമാരും എന്‍സിപിയ്‌ക്കൊപ്പമുണ്ട് എന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം അജിത് പവാറിനൊപ്പം നീങ്ങിയ 4 എംഎല്‍എമാര്‍ കൂടി പാര്‍ട്ടിയില്‍ തിരിച്ചെത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. എന്നിരുന്നാലും ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് ബിജെപിയും, നേതാക്കള്‍ പാര്‍ട്ടി വിടില്ല എന്ന ഉറപ്പില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നിലകൊള്ളുകയാണ്.

അതേസമയം മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഗവര്‍ണറുടെ അധികാര പരിധിയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന വ്യക്തമാക്കിയ കോടതി, ഇന്ന് ഹര്‍ജിയില്‍ അന്തിമ വിധി പ്രസ്ഥാവിച്ചില്ല. ഹര്‍ജിയില്‍ അന്തിമ ഉത്തരവ് നാളെ (ചൊവ്വാഴ്ച) 10:30ന് സുപ്രീംകോടതി പുറപ്പെടുവിക്കും.