മഹാരാഷ്ട്ര ; വാദം പൂര്‍ത്തിയായി വിധി നാളെ രാവിലെ

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഗവര്‍ണറുടെ അധികാര പരിധിയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന വ്യക്തമാക്കിയ കോടതി, ഇന്ന് ഹര്‍ജിയില്‍ അന്തിമ വിധി പ്രസ്ഥാവിച്ചില്ല. ഹര്‍ജിയില്‍ അന്തിമ ഉത്തരവ് നാളെ (ചൊവ്വാഴ്ച) 10:30ന് സുപ്രീംകോടതി പുറപ്പെടുവിക്കും.

എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കിയ പ്രധാനപ്പെട്ട രേഖകള്‍ കോടതി പരിശോധിച്ചു. അജിത് പവാര്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കികൊണ്ട് നല്‍കിയ കത്ത് കോടതിയില്‍ വായിച്ചു. അതേസമയം, വിശ്വാസ വോട്ടെടുപ്പ് സംബന്ധമായ തീരുമാനമാണ് കോടതിയ്ക്ക് മുഖ്യമായും സ്വീകരിക്കേണ്ടത്.

ഇരു കക്ഷികളുടെയും വാദങ്ങള്‍ കേട്ട കോടതി, അന്തിമ ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്ന് പ്രസ്താവിക്കുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാണിച്ച് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.