ചിക്കാഗോ ; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്തു കൊന്നു
ചിക്കാഗോ : ഹൈദരാബാദ് സ്വദേശിനിയും ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഓണേഴ്സ് വിദ്യാര്‍ത്ഥിനിയുമായ റൂത്ത് ജോര്‍ജാ (19) ണ് കൊല്ലപ്പെട്ടത് . കഴിഞ്ഞ ശനിയാഴ്ച കാമ്പസ് ഗാരേജിലെ ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ പിന്‍സീറ്റിലാണ് റൂത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ചിക്കാഗോ മെട്രോ സ്റ്റേഷനില്‍ നിന്ന് ഞായറാഴ്ച ഡൊണാള്‍ഡ് തുര്‍മാന്‍ (26) എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജിനെ കൊലപ്പെടുത്തിയതിന് ഫസ്റ്റ് ഡിഗ്രി കൊലപാതകം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴുത്ത് ഞെരിച്ചാണ് റൂത്ത് ജോര്‍ജ്ജിനെ കൊലപ്പെടുത്തിയതെന്ന് ഡോക്ടര്‍ സ്ഥീരികരിച്ചു.
കൈന്‍സിയോളജി രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മരിച്ച റൂത്ത് ജോര്‍ജ്ജ്. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ജോര്‍ജ്ജിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം യൂണിവേഴ്സിറ്റി പൊലീസിന് പരാതി നല്‍കിയിരുന്നു. യൂണിവേഴ്‌സിറ്റിയിലെ ക്യാമറകളില്‍ നിന്ന് കുറ്റവാളിയുടെതെന്ന് സൂചിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.
ഫോണില്‍ വിളിക്കുമ്പോള്‍ ബെല്‍ മുഴങ്ങുന്നുണ്ടെങ്കിലും കോള്‍ എടുത്തിരുന്നില്ല. യൂണിവേഴ്‌സിറ്റി പരിസരത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ അറസ്റ്റിലായ ആള്‍ പെണ്‍കുട്ടിക്കു പിന്നാലെ നടക്കുന്ന ദൃശ്യം ലഭിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.35 ഓടെ പെണ്‍കുട്ടി വാഹനം കിടന്നിരുന്ന ഗാരേജിലേക്ക് കടന്നു. ഇയാളും പിന്നാലെ എത്തിയിരുന്നു. പിന്നീട് 2.10 ഓടെ ഇയാള്‍ ഹാള്‍സ്റ്റഡ് സ്ട്രീറ്റിലൂടെ നടന്നുപോകുന്ന ദൃശ്യവും ലഭിച്ചതായി പോലീസ് പറയുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ഡൊണാള്‍ഡ് ട്രൂമാന്‍. ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.