ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ല എന്ന് നിര്‍മല സീതാരാമന്‍

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഇല്ലെന്നും ഇനി ഉണ്ടാവില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.  സാമ്പത്തിക രംഗത്തെക്കുറിച്ച് രാജ്യഭയില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകാമെങ്കിലും രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടാകില്ലെന്നാണ് നിര്‍മ്മല സീതാരാമന്‍ നിയമസഭയില്‍ പറഞ്ഞത്.

സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും 2014 മുതലുള്ള കാലത്ത് മികച്ച വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നും പറഞ്ഞ നിര്‍മ്മല മുന്‍ സര്‍ക്കാരുകളുടെ കാലത്തെ സാമ്പത്തിക വളര്‍ച്ചാനിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

2009-2014 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനമായിരുന്നത് 2014-2019 കാലത്ത് 7.5 ശതമാനമായി ഉയര്‍ന്നതായും അവര്‍ വ്യക്തമാക്കി.ബാങ്കിങ് രംഗത്ത് ഉണര്‍വ് സൃഷ്ടിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.