വേള്‍ഡ് മലയാളി ഫെഡറേഷന്റെ രണ്ടാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ന്റെ ലോഗോ വിയന്നയില്‍ പ്രകാശനം ചെയ്തു

വിയന്ന: 120ല്‍ അധികം രാജ്യങ്ങളില്‍ വേരുകള്‍ ഉറപ്പിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്റെ രണ്ടാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി ആദ്യം ബംഗളുരുവില്‍ വച്ച് നടക്കുന്ന രണ്ടാമത് ഗ്ലോബല്‍ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ സംഘടനയുടെ അംഗങ്ങള്‍ക്കിടയില്‍ നടന്ന മത്സരത്തിലൂടെയാണ് തിരഞ്ഞെടുത്തത്.

സംഘടനയുടെ ഗ്ലോബല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ ഓസ്ട്രിയ പ്രസിഡന്റ് ടോമിച്ചന്‍ പാറുകണ്ണില്‍, കോഓര്‍ഡിനേറ്റര്‍ ജേക്കബ് കീക്കാട്ടില്‍, സെക്രട്ടറി രജി മേലഴകത്ത്, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ പോള്‍ കിഴക്കേക്കര, യൂറോപ് സെക്രട്ടറി മാത്യു ചെറിയന്‍കാലയില്‍, പി.ആര്‍.ഓ സിറോഷ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മാരാരിക്കുളം സെന്റ് അഗ്സ്റ്റിന്‍ സ്‌കൂളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്ന ഗ്ലോബല്‍ പ്രോജെക്ക്റ്റിനെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്തു.

2020 ജനുവരി 3,4 തീയതികളില്‍ ബംഗളുരുവില്‍ നടക്കുന്ന ഗ്ലോബല്‍ സമ്മേളനത്തിന്റെ രജിസ്ട്രേഷനും ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി ഗ്ലോബന്‍ ചെയര്‍മാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ +917829008410 എന്ന നമ്പറില്‍ ലഭിക്കും.