ആ നമിത അല്ല ഈ നമിത ; വീണ്ടും സോഷ്യല്‍ മീഡിയയ്ക്ക് വീണ്ടും ആളുമാറി

ഒരേ പോലുള്ള പേരുകള്‍ കാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന പുകിലുകള്‍ ചില്ലറയല്ല. പലപ്പോഴും ആള് മാറി പൊങ്കാല ഇടല്‍ ഇപ്പോള്‍ പതിവായ കാര്യമാണ്. അത്തരത്തില്‍ അവസാനത്തെതാണു  തെന്നിന്ത്യന്‍ നടി നമിത ബിജെപിയില്‍ ചേര്‍ന്ന സംഭവത്തെ തുടര്‍ന്ന് ഉണ്ടായത്. അടുത്തിടെ ഏറെ വാര്‍ത്തയായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെ ആണ് എങ്കിലും നമിതയ്ക്കു ലഭിക്കേണ്ട ആശംസകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങുന്നത് മറ്റൊരാളാണ്. മലയാളി യുവ നടി നമിതാ പ്രമോദ് ആണ് ഇത്തവണത്തെ ഇര.

ധ്വജ പ്രണാമം നമിതാജി, സംഘ ശക്തതിയിലേക്ക് സ്വാഗതം, ധൈര്യമായി മുന്നോട്ടു പോകുക. സംഘം കാവലുണ്ട്’ എന്നിങ്ങനെയാണ് കമന്റുകള്‍. നമിതയെ കാത്ത് ഗവര്‍ണര്‍ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും, ഇനി നമിതയുടെ സിനിമ കാണില്ലെന്നും വരെ പറഞ്ഞവരുമുണ്ട്. ആളുമാറിപ്പോയെന്ന് തിരുത്തിയവരുമുണ്ട്. തമാശയെന്നോണം കമന്റിട്ടവരുമുണ്ട്.

തമിഴിലെ ഗ്‌ളാമര്‍ നായികമാരില്‍ ഒന്നാംസ്ഥാനക്കാരിയായിരുന്നു നമിത ഒരിക്കല്‍. 2016 ല്‍ എ.ഐ.ഡി.എം.കെ.യില്‍ നമിത അംഗത്വം എടുത്തിരുന്നു. അന്ന്, മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു നമിത പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതില്‍ നിന്ന് രാജിവച്ചാണ് നടി ബിജെപിയില്‍ ചേര്‍ന്നത്.