എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം ; എസ്ഐ കീഴടങ്ങി
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എസ്ഐ കീഴടങ്ങി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയും ബോംബ് സ്‌ക്വാഡ് എസ്‌ഐയുമായ സജീവ് കുമാറാണ് കീഴടങ്ങിയത്. പേരൂര്‍ക്കട എസ്എപി ക്വാര്‍ട്ടേഴ്സ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹി കൂടിയാണ് സജീവ് കുമാര്‍.
അസോസിയേഷന്റെ പരിപാടിയുമായി ബന്ധപ്പെട്ട് എസ്‌ഐയുടെ വീട്ടില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സ്‌കൂളിലെ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്.
സജീവ് കുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത് . കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ സജീവ് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇന്റലിജന്‍സ് മേധാവി സജീവ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.