അമേരിക്കയില്‍ വെടിവെപ്പ് ; രണ്ട് മരണം ; ഉണ്ടായത് പേള്‍ ഹാര്‍ബര്‍ കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍
അമേരിക്കയിലെ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കുണ്ട്. ഹവായ് പേള്‍ ഹാര്‍ബര്‍ നാവികസേനാ കപ്പല്‍ നിര്‍മാണ കേന്ദ്രത്തിലാണ് വെടിവെപ്പ് ഉണ്ടായത്. പ്രതിരോധ വകുപ്പിലെ സൈനികേതര ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ നാവികന്‍ ആണ് വെടിവെപ്പ് നടത്തിയത്. ഇയാള്‍ പിന്നീട് സ്വയം വെടി വച്ച് മരിച്ചു.
അമേരിക്കന്‍ സമയം ഉച്ചക്ക് 2.30ക്ക് ഒഹാവോയിലെ തെക്കന്‍ തീരത്തെ കപ്പല്‍നിര്‍മാണ കേന്ദ്ര കവാടത്തില്‍ ആണ് നാവികന്‍ ഒരു പ്രകോപനവും കൂടാതെ വെടിയുതിര്‍ത്തത്. അതേസമയം ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ വെടിവെപ്പിന്റെ സമയത്ത് പേള്‍ഹാര്‍ബറിലുണ്ടായിരുന്നു. പസഫിക് എയര്‍ ഓഫീസേഴ്സ് സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇദ്ദേഹം.
1941ല്‍ അമേരിക്കന്‍ നാവിക-വ്യോമ സേനാ താവളമായ പേള്‍ ഹാര്‍ബറില്‍ ജപ്പാന്റെ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 2403 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ 78ാമത് വാര്‍ഷികം കഴിഞ്ഞ ബുധനാഴ്ചയായിരുന്നു രാജ്യം ആചരിച്ചത്. പൊലീസ് സുരക്ഷ സ്ഥലത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.അക്രമിക്ക് വെടിവെപ്പിന് പ്രേരണയെന്തായിരുന്നെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.