ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത യുവാവിന് നഷ്ടമായത് 95,000 രൂപ
ഓണ്‍ലൈന്‍ ഒന്നും വിശ്വസിച്ചു വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. എന്നാല്‍ ഏവരും ഇപ്പോള്‍ എല്ലാത്തിനും കൂടുതല്‍ ആശ്രയിക്കുന്നതും ഓണ്‍ലൈന്‍ ആണ്. എന്നാല്‍ പലരുടെയും കീശ ചോരുന്ന സ്ഥിതിയാണ് ഈ ഓണ്‍ലൈന്‍ കാരണം ഉണ്ടാകുന്നത്.
ബംഗളൂരു സ്വദേശിയായ ടെക്കിയാണ് ഇതിന്റെ ഏറ്റവും പുതിയ ഇര. സൊമാറ്റോ എന്ന ഫുഡ് ഡെലിവറി ആപ്ലിക്കേഷനിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ടെക്കിക്ക് 95,000 രൂപയാണ് ഷട്ടം ഘട്ടമായി നഷ്ടമായത്.
സൊമാറ്റോയിലൂടെ പീസ ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. പീസ ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂര്‍ ഡെലിവറിക്കായി കാത്തിരുന്നു. ഓര്‍ഡര്‍ വരാന്‍ വൈകിയതോടെ ഓണ്‍ലൈനില്‍ കണ്ട നമ്പറില്‍ യുവാവ് വിളിച്ചുനോക്കി. എന്നാല്‍ വ്യാജന്റെ നമ്പറിലേക്കാണ് കോള്‍ പോയത്. കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് എന്ന വ്യാജേന യുവാവിന് റീഫണ്ട് നല്‍കാനായി ഒരു ലിങ്ക് അയച്ചുകൊടുത്തു.
ഈ ലിങ്ക് യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കുള്ള വഴിയായിരുന്നു. ഇതില്‍ ക്ലിക്ക് ചെയ്തതോടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ തട്ടിപ്പുകാരന് സാധിച്ചു. ആദ്യം 45,000 രൂപയും പിന്നീട് 50,000 രൂപയും ഇയാള്‍ സ്വന്തമാക്കി.പണം നഷ്ടപ്പെട്ടപ്പോഴാണ് താന്‍ വഞ്ചിതനായി എന്ന് യുവാവിന് മനസ്സിലാകുന്നത്. ബംഗളൂരു മഡിവാള പൊലീസ് സ്റ്റേഷനില്‍ യുവാവ് പരാതി നല്‍കി. എന്നാല്‍ സൊമാറ്റോ വിഷയത്തില്‍ തങ്ങള്‍ നിരപരാധികള്‍ ആണെന്ന് ആണ് ഇപ്പോള്‍ പറയുന്നത്.