ലൈംഗീക അതിക്രമം മൂലം നൂറിലധികം കന്യാസ്ത്രീകള്‍ സഭ വിട്ടു എന്ന് റിപ്പോര്‍ട്ട്
സഭയ്ക്കുള്ളിലെ ലൈ0ഗീക അതിക്രമണങ്ങളില്‍ മനസ് മടുത്ത് കഴിഞ്ഞ വര്‍ഷം മാത്രം സഭ വിട്ടത് നൂറിലധികം കന്യാസ്ത്രീകളെന്ന് പഠനം. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
കന്യാസ്ത്രീകള്‍ മാത്രമല്ല ധാരാളം വൈദീകരും സഭ വിട്ടു എന്നാണു റിപ്പോര്‍ട്ട്. ലൈംഗീക അതിക്രമം തന്നെയാണ് നൂറിലധികം വൈദീകര്‍ സഭ വിടാന്‍ കാരണമായത്.
ഇവരില്‍ പലരും സ്വര്‍ഗ്ഗ രതിയുള്‍പ്പടെയുള്ള ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളവരാണ്. സഭ വിടുന്നവരില്‍ ഭൂരിഭാഗവും മാനസിക പീഡനം ഭയന്ന് വിദേശത്തേക്ക് പോകുകയാണ് ചെയ്യുന്നത്.
കൂടാതെ, കഴിഞ്ഞ കാലയളവില്‍ സഭയില്‍ ചില ദുരൂഹ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്.
വൈദികര്‍ നാലുവട്ടം ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ച് സന്യാസ സഭയില്‍നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സഭ വിട്ടിറങ്ങുന്നവര്‍ക്ക് സഹായ ഹസ്തമേകുകയെന്ന ലക്ഷ്യത്തോടെ രൂപികരിച്ച അസോസിയേഷനാണ് കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ്..