പിന്‍സീറ്റിലും ഹെല്‍മെറ്റ് ; സര്‍ക്കാര്‍ ഖജനാവ് നിറച്ചു പോലീസ് ചെക്കിങ്
പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ സര്‍ക്കാര്‍ ഖജനാവിലെക്ക് പണത്തിന്റെ ഒഴുക്ക്. ഡിസംബര്‍ 1 മുതലാണ് നിയമം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ മോട്ടോര്‍വാഹന വകുപ്പ് ഈടാക്കിയ പിഴ തുകയില്‍ വന്‍ വര്‍ദ്ദനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒന്നുമുതല്‍ ഡിസംബര്‍ 7 വരെ 36, 33, 950 രൂപയാണ് മോട്ടോര്‍വാഹന വകുപ്പ് പിഴ ഇനത്തില്‍ മാത്രം ഈടാക്കിയത്. ഹെല്‍മറ്റ് ധരിക്കാതെ പിന്‍സീറ്റില്‍ യാത്ര ചെയ്ത 2586 പേര്‍ക്കാണ് പിഴയിട്ടത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച 2611 പേരില്‍ നിന്നും പിഴ ഈടാക്കി.
സീറ്റ് ബല്‍റ്റ് ധരിക്കാതെ കാര്‍ ഓടിച്ച 901 പേര്‍ക്കും പിഴയൊടുക്കേണ്ടി വന്നു. ശനിയാഴ്ച മാത്രം ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത 530 പേരില്‍ നിന്നും വാഹനം ഓടിച്ച 455 പേരില്‍ നിന്നും പിഴ ഈടാക്കി. ആദ്യ ദിവസം പിഴ ഈടാക്കിയിരുന്നില്ല . നിയമം കര്‍ശനമാക്കിയത് കഴിഞ്ഞ തിങ്കളാഴ്ച മുതലായിരുന്നു.
എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പ് മാനിക്കാതെയാണ് പിഴ മാത്രം ലക്ഷ്യമിട്ടു സര്‍ക്കാര്‍ നടപടി എന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ വിഷയത്തില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന അവസ്ഥയാണ്.