പൗരത്വ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ ; എതിര്‍ക്കാന്‍ തയ്യാറായി പ്രതിപക്ഷം
രാജ്യത്തിനെ കീറിമുറിക്കുവാന്‍ തയ്യറാക്കിയ പൗരത്വ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. എന്നാല്‍ ഇതിനെതിരെ എതിര്‍പ്പുമായി രംഗത്ത് വരുമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്. ലോക്സഭയുടെ നടുത്തളത്തിലിറങ്ങി സ്മൃതി ഇറാനിക്കെതിരായി പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനെയും ഡീന്‍ കുര്യാക്കോസിനെയും സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയവും നാളെ നാളെ ലോക്സഭ പരിഗണിക്കും.
ഈ സഭാ സമ്മേളനത്തില്‍ രണ്ടാം തവണയാണ് കേരളത്തിലെ എംപിമാര്‍ക്കെതിരെ നടപടി ഉണ്ടാവുന്നത്. സസ്പെന്‍ഷന്‍ നടപടിയുടെ ഭാഗമായി ബിജെപിയും എംപിമാര്‍ക്ക് വിപ്പ് നല്‍കി. ബിജെപി നിര്‍ണായക നീക്കം നടത്തിയതോടെ തിങ്കളാഴ്ച സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ദിന പരിപാടിയില്‍ പറഞ്ഞിരുന്നു. രാജ്യം ഒരു ശരീരമാണെങ്കില്‍ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
മുസ്ലീങ്ങള്‍ ഒഴികെയുള്ള അന്യ രാജ്യത്തില്‍ നിന്നും കുടിയേറിവര്‍ക്ക് രാജ്യത്തു പൗരത്വം നല്‍കുന്നതിനെ അനുകൂലിക്കുന്ന ബില്ല് ആണ് പൗരത്വ ഭേദഗതി ബില്‍. ആസാമില്‍ നടപ്പിലാക്കിയ ബില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുവാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.