ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍

ക്യാന്‍സര്‍ രോഗം കാരണം കഷ്ട്ടപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന പദ്ധതിയാണ് ക്യാന്‍സര്‍ സുരക്ഷാ പദ്ധതി. ക്യാന്‍സര്‍ ബാധിതരായ 18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആണ് ഇത്തരത്തില്‍ ചികിത്സ നല്‍കുന്നത്.

നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടി വരുന്നതിനാല്‍ ചികിത്സാചെലവ് പരിമിതപ്പെടുത്തിയിട്ടില്ല. സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷാമിഷന്റെ കൗണ്‍സിലര്‍മാര്‍ വഴിയാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നത്.

പദ്ധതിക്കായി പ്രത്യേക അപേക്ഷാഫോം ആവശ്യമില്ല. സുരക്ഷാ മിഷന്റെ കൗണ്‍സിലര്‍മാര്‍ നടത്തുന്ന സാമ്പത്തിക, സാമൂഹിക വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സാചെലവുകള്‍ വഹിക്കാന്‍ കഴിയാത്തതായി കണ്ടെത്തുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ഈ പദ്ധതിയിലൂടെ ചികിത്സ ലഭിക്കും.

കുട്ടികള്‍ക്ക് ഇത്തരത്തില്‍ സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍ താഴെ :

1. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി
2. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി
3. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി
4. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി
5. കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി
6. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി
7. കോഴിക്കോട് ഐഎംസിഎച്ച്, മെഡിക്കല്‍ കോളേജ്
8. കോട്ടയം ഐസിഎച്ച്, മെഡിക്കല്‍ കോളേജ്
9. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍
10. എറണാകുളം ജനറല്‍ ആശുപത്രി
11. കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍
12. എറണാകുളം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രി