ഇന്‍ഷൂറന്‍സ് ആനൂകൂല്യം ഇല്ല ; മരട് ഫ്ളാറ്റ് സമീപവാസികള്‍ സമരത്തിലേക്ക്

വിവാദമായ മരട് ഫ്ളാറ്റ് വിഷയത്തില്‍ സമീപവാസികള്‍ സമരത്തിലേക്ക്. ഫ്ളാറ്റ് കാരണം സമീപത്തെ വീടുകളില്‍ വിള്ളല്‍ വീണിട്ടും ഇന്‍ഷൂറന്‍സ് ആനൂകൂല്യം ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച തെരുവില്‍ സമരം നടത്തുവാന്‍ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ സമീപത്തെ വീടുകളില്‍ വിള്ളലുകള്‍ വീഴുകയാണെന്നും എന്നാല്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യം സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. വരുന്ന വെള്ളിയാഴ്ച കുണ്ടന്നൂര്‍ ജംഗ്ഷനില്‍ സമരം നടത്താനാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം വീടുകളിലെ കേടുപാടുകള്‍ പരിശോധിച്ചു. അടുത്ത വര്ഷം ജനുവരി പത്ത്, പതിനൊന്ന് തിയതികളിലാണ് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത്.