പൗരത്വ നിയമത്തില്‍ മാറ്റം വരുത്താം : അമിത് ഷാ
വേണമെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു പരാമര്‍ശം.
കോണ്‍റാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നോട് പറഞ്ഞു. പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ക്രിസ്തുമസിന് ശേഷം എന്നെ വന്ന് കാണാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ‘
ക്രിയാത്മകമായ ചര്‍ച്ചയിലൂടെ മേഘാലയ അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാമെന്ന് ഞാന്‍ അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. അതേസമയം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരായ പ്രതിഷേധം കനക്കുകയാണ്.
അസമിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്തത്ര ശക്തമായ പ്രതിഷേധത്തിനാണു കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ സാക്ഷ്യം വഹിച്ചചത്. മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസ്, ബസ് ടെര്‍മിനല്‍ എന്നിവ പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചു. അതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.
നേരത്തെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതില്‍ അസമിന്റെ വികാരം പ്രധാനമന്ത്രിയെ അറിയിക്കാന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരും തീരുമാനിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. പൗരത്വ ഭേദഗതി നിയമം വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ അവസ്ഥയും ജനങ്ങളുടെ ആശങ്കകളും സംഘം പ്രധാനമന്ത്രിയെ അറിയിക്കും.
ചന്ദ്രമോഹന്‍ പട്ടേവാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘമാണ് പ്രധാനമന്ത്രിയെ കാണുക. കൂടാതെ സംഘം ആഭ്യന്തരമന്ത്രിയെയും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വ്യക്തമാക്കും. അതേസമയം വിഷയത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു.