ഭര്‍ത്താവിന്റെ കുടുംബത്തെ മയക്കി കിടത്തി ; പണവും സ്വര്‍ണ്ണവുമായി നവവധു കാമുകന്റെ കൂടെ മുങ്ങി
ഉത്തര്‍പ്രദേശിലെ ബദ്വാനിയിലാണ് സംഭവം. ഭര്‍ത്താവിനെയും കുടുംബത്തെയും മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷം പണവും സ്വര്‍ണ്ണവുമായി നവവധു മുങ്ങുകയായിരുന്നു. ഛോട്ടാപരാ സ്വദേശിയായ പ്രവീണിന്റെ ഭാര്യ റിയയാണ് സ്വര്‍ണാഭരണങ്ങളും പണവുമായി മുങ്ങിയത്. ഡിസംബര്‍ 9 നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി റിയ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി. ഇതോടെ കുടുംബം മുഴുവന്‍ മയക്കത്തിലായി. ശേഷം അവിടെനിന്നും 70,000 രൂപയും മൂന്നു ലക്ഷത്തോളം വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി റിയ കടന്നുകളയുകയായിരുന്നു.
റിയ എങ്ങോട്ടുപോയെന്നോ ഒന്നും ഒരു വിവരവുമില്ല. എന്നാല്‍ ഇവരുടെ വിവാഹത്തിന് ഇടനിലക്കാരനായിരുന്ന ടിങ്കു എന്ന യുവാവിനെയും സംഭവ ദിവസം മുതല്‍ കാണാനില്ലയെന്നാണ് റിപ്പോര്‍ട്ട്. റിയയുടെ കാമുകനാണോ ടിങ്കു എന്നും അല്ല ഇരുവരും ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അംഗങ്ങളാണോ എന്നും സംശയിക്കുന്നതായി പോലീസ് പറയുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ഇരുവരെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. റിയയുടേത് വളരെ പാവപ്പെട്ട കുടുംബമാണെന്ന് ധരിപ്പിച്ച് മുന്‍പും ടിങ്കു പ്രവീണില്‍ നിന്നും പണം വാങ്ങിയിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.