നാളത്തെ ഹര്‍ത്താല്‍ നിയമപരമല്ല ; പിന്‍വലിക്കണമെന്ന് ഡിജിപി
സംയുക്ത സമിതി നാളെ സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിയമവിരുദ്ധമായി നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ നിന്നും സംഘടനകള്‍ പിന്‍മാറണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന നിയമം സംഘടനകള്‍ പാലിച്ചിട്ടില്ലെന്നാണ് ബെഹ്‌റ ചൂണ്ടിക്കാട്ടുന്നത്.
ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന് കാണിച്ചുള്ള നോട്ടീസ് സംഘടനകള്‍ക്ക് അയച്ചിട്ടുണ്ടെന്നും ഇത് അവഗണിച്ച് ഹര്‍ത്താല്‍ നടത്തിയാല്‍ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധ റാലിക്ക് യാതൊരു തടസ്സവുമില്ല. ഹര്‍ത്താല്‍ ആഹ്വാനവുമായി സംഘനകള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണ നല്‍കാന്‍ പോലീസ് പ്രതിജ്ഞാബന്ധമാണ്. -ബെഹ്‌റ പറയുന്നു.
എന്നാല്‍ ഹര്‍ത്താലുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് സംഘാടകര്‍.
പോരാട്ടം, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനങ്ങള്‍ ചേര്‍ന്ന സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.