സ്വിറ്റ്സര്‍ലന്‍ഡില്‍ ‘കേളി’ക്ക് നവസാരഥികള്‍
സൂറിക്ക്: സ്വിറ്റ്സര്‍ലഡിലെ പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക സംഘനയായ കേളിക്ക് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. നവംബര്‍ 30ന് സൂറിക്കില്‍ വച്ച് നടന്ന പൊതുയോഗമാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.
മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് സ്ഥാനമൊഴിയുന്ന കമ്മിറ്റിയെ പുതിയ പ്രസിഡന്റ് ജോസ് വെളിയത്ത് അഭിനന്ദിച്ചു.
പുതിയ കമ്മിറ്റിയോടൊപ്പം തോളോട് തോള് ചേര്‍ന്ന് കേളിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹായികളായിരിക്കുമെന്ന് ബെന്നി പുളിക്കലിന്റെ നേതൃത്വത്തില്‍ സ്ഥാനമൊഴിഞ്ഞ കമ്മിറ്റിയംഗങ്ങളും പറഞ്ഞു.
കേളിയുടെ പുതിയ സാരഥികള്‍
പ്രസിഡന്റ്: ജോസ് വെളിയത്ത്
വൈസ് പ്രസിഡന്റ്: ഷാജി ചങ്ങേത്ത്.
സെക്രട്ടറി: ബിനു വാളിപ്ലാക്കല്‍
ജോയിന്റ് സെക്രട്ടറി: സജി പുളിക്കക്കുന്നേല്‍
ട്രെഷറര്‍:ഷാജി കൊട്ടാരത്തില്‍
പി.ആര്.ഓ: ലൂക്കോസ് പുതുപ്പറമ്പില്‍
പ്രോഗ്രാം ഓര്‍ഗനൈസര്‍: ബിനു കരക്കാട്ടില്‍
ആര്‍ട്സ് സെക്രട്ടറി: ഷോളി വെട്ടിമൂട്ടില്‍
സോഷ്യല്‍ സര്‍വീസ് കോ ഓര്‍ഡിനേറ്റര്‍: ജോയ് വെള്ളൂക്കുന്നേല്‍
ഓഡിറ്റര്‍: പയസ് പാലാത്രക്കടവില്‍
കൂടാതെ കമ്മിറ്റി അംഗങ്ങളായി ജെയിംസ് ചാത്തംകണ്ടം, തോമസുകുട്ടി കൊട്ടാരത്തില്‍, വിശാല്‍ ഇല്ലിക്കാട്ടില്‍, ബിജു ഊക്കന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ കാലയളവില്‍ ഒരു ലക്ഷത്തിമുപ്പത്തിനായിരത്തില്‍ പരം (CHF 1,33,000.-) സ്വിസ് ഫ്രാങ്കിന്റെ കാരുണ്യ പ്രവര്‍ത്തനമാണ് കേളി കേരളത്തില്‍ ചെയ്തത്. ഇന്ത്യന്‍ കലകളുടെ മത്സരവേദിയായ കേളി കലാമേള, പ്രവാസി മലയാളിയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഉത്സവമായ ഓണാഘോഷം കൂടാതെ രണ്ടാം തലമുറയുടെ കാരുണ്യ പദ്ധതി ആയ കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ ചാരിറ്റി ഇവന്റ് എന്നിവ എല്ലാ വര്‍ഷവും നടത്തി വരുന്ന പ്രസ്ഥാനമാണ് കേളി സുമനസ്സുകളായ നിരവധി പേരുടെ വോളന്റീയര്‍ സേവനങ്ങളാണ് കേളിയുടെ അടിത്തറ.
1998ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേളി കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ ആയി സ്തുത്യര്‍ഹമായ സേവനങ്ങളാണ് കാഴ്ച വച്ചത്.