പ്രതിഷേധം ശക്തം ; ഡല്‍ഹിയില്‍ അഞ്ചു മെട്രോ സ്റ്റേഷനുകള്‍ അടച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരായി കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ തടഞ്ഞതോടെയാണ് പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
വലിയൊരു വിഭാഗം പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സമരക്കാര്‍ പോലീസ് സ്റ്റേഷനു തീയിടുകയും ബസുകള്‍ക്കും വാഹനങ്ങളും നേരെ കല്ലെറിയുകയും ചെയ്തു. പ്രകോപിതരായ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് തീവെച്ചതോടെ പൊലീസ് പ്രദേശത്ത് ഫ്‌ലാഗ് മാര്‍ച്ച് നടത്തി. സംഭവത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റെന്നാണു റിപ്പോര്‍ട്ട്.