മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു വധശിക്ഷ. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഥ് തലവനായ മൂന്നംഗ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. 12 വര്‍ഷം മുന്‍പ് ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി എന്നതാണ് വധശിക്ഷയ്ക്ക് കാരണമായ കുറ്റം. രാജ്യദ്രോഹ കുറ്റമാണ് മുഷറഫിനു മേല്‍ ചുമത്തിയിരിക്കുന്നത്.
അതേസമയം, മുന്‍ പട്ടാളനമേധാവി കൂടിയായ പര്‍വേസ് മുഷാറഫ് ഇപ്പോള്‍ ദുബായിലാണ്. നിയമവിരുദ്ധമായി ഭരണഘടന താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയും 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തുവെന്നതാണ് മുഷാറഫിന് എതിരെ ആരോപിതമായ കുറ്റങ്ങള്‍.
എന്നാല്‍, താന്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും മുഷാറഫ് വാദിച്ചു. കുറ്റങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ മുഷാറഫിന് വധശിക്ഷ നേരിടേണ്ടി വരും. 2001 മുതല്‍ 2008 വരെ പാകിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന പര്‍വേസ് മുഷാറഫ് ആയിരുന്നു പാക് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ഭരണാധികാരി. 2008ല്‍ സ്വയം നാടു കടത്തപ്പെട്ട അദ്ദേഹം 2013ലാണ് പിന്നീട് പാകിസ്ഥാനിലേക്ക് വീണ്ടും മടങ്ങിയെത്തിയത്.
തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയെ നയിക്കാമെന്ന ധാരണയില്‍ അദ്ദേഹം എത്തിയിരുന്നെങ്കിലും അയോഗ്യനാക്കപ്പെടുകയായിരുന്നു. പാകിസ്ഥാന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലൊരു സംഭവം ആദ്യമാണ്. പ്രത്യേക കോടതിയിലെ മൂന്നംഗ ബെഞ്ചാണ് വധശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹ്മദ് സേത് തലവനായ ബെഞ്ചാണ് മുഷാറഫിന് എതിരെയുള്ള രാജ്യദ്രോഹക്കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചത്.