ഉത്തര്‍പ്രദേശില്‍ ബലാത്സംഗം വാര്‍ത്തകള്‍ അവസാനിക്കുന്നില്ല ; യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു
ബലാത്സംഗം വാര്‍ത്തകള്‍ക്ക് അവസാനമില്ലാത്ത നാടായി മാറുകയാണ് ഉത്തര്‍ പ്രദേശ്. ഉത്തര്‍പ്രദേശിലെ തന്നെ ഉന്നാവില്‍ 23 കാരിയുടെ ദാരുണാന്ത്യത്തിന്റെ നടുക്കം വിട്ട് മാറും മുന്‍പ് ഇപ്പോളിതാ
അവസാനമായി ഫത്തേപ്പുരില്‍ യുവാവ് ബലാത്സംഗം ചെയ്ത് ശേഷം തീ കൊളുത്തിയ പതിനെട്ടുകാരി മരിച്ചു.
ലഖ്നൗവിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയാണ് ഇന്ന് രാവിലെ മരിച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് 90 ശതമാനം പൊള്ളേലേറ്റിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഫത്തേപ്പൂരില്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ബന്ധുവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ച ശേഷം തീകൊളുത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായ പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുകയായിരുന്നു.