ഒരു നോട്ടം കൊണ്ട് മലയാളികളെ വിറപ്പിച്ച ആ വില്ലന്റെ ഇപ്പോഴത്തെ അവസ്ഥ (വീഡിയോ)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ എടുത്താല്‍ കിരീടം എന്ന ചിത്രം ഒഴിവാക്കാന്‍ പറ്റില്ല. സേതുമാധവന്‍ ആയി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം മണ്മറഞ്ഞ മഹാനായ എഴുത്തുകാരന്‍ ലോഹിതദാസിന്റെ തൂലികയില്‍ വിരിഞ്ഞ ഒരു ക്ലാസിക്ക് ആണ്. സിബി മലയില്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ ഏവരും ഏറ്റവും ഭയപ്പെട്ട ഒരു പേരായിരുന്നു അതിലെ വില്ലന്‍ ആയ കീരിക്കാടന്‍ ജോസ്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച വില്ലന്‍. നായകനെക്കാള്‍ ഒരു പിടി മുകളില്‍ നില്‍ക്കുന്ന വില്ലന്‍. അതായിരുന്നു കീരിക്കാടന്‍. ജോസിന്റെ രൂപവും ഭാവവും കണ്ടു ഒന്ന് പേടിക്കാത്ത മലയാളികള്‍ ഇല്ല.
മോഹന്‍ രാജ് എന്ന നടനാണ് കിരീടത്തിലെ കീരിക്കാടന്‍ ജോസ് ആയി വന്നത്. സ്വന്തം പേരിനേക്കാള്‍ താന്‍ ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ ഭാഗ്യം കിട്ടിയ ചില നടന്മാരില്‍ ഒരാളാണ് മോഹന്‍രാജ്. കിരീടത്തിനു ശേഷം അതുപോലെ ഒരു വേഷം ആ നടനെ തേടി എത്തിയില്ല. എന്നിരുന്നാലും മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം.
എന്നാല്‍ ആ നടന്‍ ഇന്ന് ഒറ്റപ്പെട്ട നിലയില്‍ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്. പഴയ കാര്യങ്ങള്‍ പലതും അദ്ദേഹത്തിന് ഓര്‍മ്മയില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അനുജന്‍ ആണ് കൂട്ടിനു ഉള്ളത്. ജനറല്‍ ഹോസ്പിറ്റലിലെ കെ എച് ആര്‍ ഡബ്ലിയു എസിന്റെ പേ വാര്‍ഡിലാണ് അദ്ദേഹം അഡ്മിറ്റ് ആയിരിക്കുന്നത്. ഒരു സിനിമാ സംഘടനയും അദ്ദേഹത്തിനെ സഹായിക്കാന്‍ ഇതുവരെ മുന്നില്‍ വന്നിട്ടില്ല.
അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് മോഹന്‍ രാജിന്റെ ജനനം. ഗവ. ആര്‍ട്ട് കോളേജില്‍ നിന്നാണ് ഇക്കണോമിക്സില്‍ ബിരുദ്ധം കരസ്ഥമാക്കിയത്. ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്സ്, സെട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പോലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്.
പഠനകാലത്ത് സൈനികനാകാനായിരുന്നു ആഗ്രഹം.തുടര്‍ന്ന് പട്ടാളത്തില്‍ ചേര്‍ന്നു.എന്നാല്‍ ഒരു പരിക്കു പറ്റിയതിനാല്‍ സര്‍വീസില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു.തുടര്‍ന്ന് എസ് ഐ സെലക്ഷന്‍ ലഭിച്ചു.എന്നാല്‍ ആ ജോലിക്ക് പോയില്ല.പിന്നീടാണ് കസ്റ്റംസില്‍ ടെസ്റ്റ് എഴുതുന്നത്.ജോലി കിട്ടിയതിനെതുടര്‍ന്ന നാലു വര്‍ഷത്തോളം കസ്റ്റംസില്‍ ജോലി ചെയ്തു.
ഇതിനിടയിലാണ് സിനിമയിലേക്ക് കടന്നുവരുന്നത്.തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.തുടര്‍ന്നാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാന ചെയ്ത കിരീടത്തിലെ വില്ലന്‍ വേഷം ചെയ്യുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായി അദ്ധേഹം തിളങ്ങി.20 വര്‍ഷത്തിനിടെ തമിഴിലും തെലുങ്കിലുമായി 180 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.