ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ; ഇഞ്ചോടിച്ചു പോരാട്ടം
തിരഞ്ഞെടുപ്പ് നടന്ന ഝാര്‍ണ്ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയെ തൂത്തെറിഞ്ഞ് മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക് എന്ന് വാര്‍ത്തകള്‍. കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യമാണ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. ഫലം പുറത്ത് വന്നാല്‍ ഉടന്‍ ഗവര്‍ണറെ കാണാനാണ് മഹാസഖ്യത്തിന്റെ നീക്കം. എജെഎസ്യു, ജെവിഎം കക്ഷികളുമായി ബിജെപിയുടെ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് നിര്‍ണായകമാണ്. മത്സര രംഗത്തുണ്ടായിരുന്ന പ്രമുഖരെല്ലാം ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹേമന്ത് സോറന്‍ ധുംകയിലും ഓര്‍ഹത്തിലും ലീഡ് ചെയ്യുകയാണ്. നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റിലും മുന്നിട്ട് നില്‍ക്കുന്നു. അതേസമയം ധന്‍വറില്‍ ജെവിഎം നേതാവ് മുന്‍മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡി പിന്നിലാണ്.
സംസ്ഥാനത്തെ 81 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെഎംഎം43 സീറ്റില്‍) കോണ്‍ഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് BJP 31 സീറ്റിലും ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി മഹാസഖ്യ0 40 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ഈ ഈയവസരത്തില്‍ King Maker ആവുക 2 പാര്‍ട്ടികളാണ്. BSPയും AJSU (All Jharkhand Students Union) ആണത്. ഇരു പാര്‍ട്ടികളും 3 സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരണത്തിന് ചുക്കാന്‍ പിടിയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന Exit Poll തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യത കല്‍പ്പിച്ചിരുന്നത് സംസ്ഥാനത്താകമാനമായി 38,000 വോട്ടര്‍മാരുടെയിടെയില്‍ നടത്തിയ സര്‍വേയാണ് ഈ പ്രവചനത്തിന് ആധാരമായത്. ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി മഹാസഖ്യം ഭൂരിപക്ഷത്തോട് അടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍പോലും ചെറു പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമം ബിജെപി തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകള്‍ ലഭിച്ചതോടെ പ്ലാന്‍ ബി എന്ന നിലയ്ക്ക് എ.ജെ.എസ്.യു, ജെ.വി.എം തുടങ്ങിവരുമായി ബിജെപി ചര്‍ച്ച തുടങ്ങി വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
5 ഘട്ടങ്ങളായി ആകെയുള്ള 81 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടന്നു. ഒന്നാം ഘട്ടത്തില്‍ നടന്ന മാവോയിസ്റ്റ് അക്രമമൊഴികെ ബാക്കി ഘട്ടങ്ങളിലെ വോട്ടെടുപ്പ് സമാധാന പൂര്‍ണ്ണമായിരുന്നു.