അഞ്ചപ്പത്തിന്റെ അഞ്ചുവര്‍ഷങ്ങള്‍

സൗത്ത്ആഫ്രിക്ക: സൗത്താഫ്രിക്കയില്‍ ഉംറ്റാറ്റായിലും, കനീസ ചില്‍ഡ്രന്‍സ് ഹോം, ബഥനി ഹോം എന്നിവടങ്ങളിലും വേള്‍ഡ് പീസ് മിഷന്റെ അഞ്ചപ്പ വിതരണം നടന്നു. വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകരും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭാംഗങ്ങളുമായ മദര്‍ സിസ്റ്റര്‍.സെബസ്റ്റീന്‍, സിസ്റ്റര്‍.സെറിന്‍, സിസ്റ്റര്‍.ജിസ്‌മേരി എന്നിവരാണ് അഞ്ചപ്പ വിതരണത്തിന് നേതൃത്വം നല്‍കുന്നത്.

നിര്‍ദ്ധനരും അശരണരുമായ, വിശക്കുന്നവര്‍ക്ക് അന്നം നല്‍കുക എന്ന ലക്ഷ്യത്തോടെ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍മ്പാണ് അഞ്ചപ്പം എന്ന അന്നദാന പദ്ധതിയുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍ ആഫ്രിക്കയിലെത്തുന്നത്. സംഗീത സംവിധായകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ, സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കുന്ന സംഘടനക്ക് ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്കിടലേക്ക് ആഹാരവുമായി എത്തുവാന്‍ കഴിഞ്ഞു.

മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ്, ബഥനി സിസ്റ്റേഴ്‌സ്, എഫ്.സി.സി സിസ്റ്റേഴ്‌സ്,മിഷിനറീസ് ഓഫ് ചാരിറ്റി,ഹോളി ക്രോസ് സിസ്റ്റേഴ്‌സ് എന്നിവരാണ് സൗത്താഫ്രിക്കകൂടാതെ നൈരിജീയ,കെനിയ, ഉഗാണ്ട, മോസാംബിക്, എത്യോപ്യ, സിംബാവേ, തുടങ്ങി ആഫ്രിക്കയിലെ വിവിധ ഭാഗങ്ങളിലെ അഞ്ചപ്പ വിതരണത്തിന് നേതൃത്വം നല്‍കുന്നത്.

അഞ്ചപ്പത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ വിശക്കുന്നവരിലേക്ക് ആഹാരമെത്തിക്കാന്‍ കഴിയുന്നതില്‍ തികഞ്ഞ ചാരുതാര്‍ത്യമുണ്ടെന്നു വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ സണ്ണി സ്റ്റീഫന്‍ പറഞ്ഞു. ലോകം രക്ഷകന്റെ വരവിനായി ഒരുങ്ങി നില്‍കുമ്പോള്‍ നമ്മുടെ ഹൃദയങ്ങളിലും ഉണ്ണിയേശു പിറക്കുന്നതിന്, കരുണയുടെ കരംനീട്ടാം എന്ന ആശയമാണ് വ്യത്യസ്തങ്ങളായ കാരുണ്യ ശുശ്രുഷകളിലൂടെ വേള്‍ഡ് പീസ് മിഷന്‍ മുന്നോട്ടുവെക്കുന്നത്.

റിപ്പോര്‍ട്ട്: നിത വര്‍ഗീസ്