സദാചാര ആക്രമണം ; കൊല്ലത്തു മൂന്നുപേര്‍ അറസ്റ്റില്‍
കൊല്ലം കുണ്ടറ മുളവന സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ എന്നിവരെ പൊലീസ് അറ്സ്റ്റ് ചെയ്തു. ഇനി രണ്ടുപേരെകൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ഇന്നലെ രാത്രി 10:30 നായിരുന്നു സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന ദമ്പതികളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ കേടാകുകയും ഇതേതുടര്‍ന്ന് കാര്‍ പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് അഞ്ചംഗ സംഘം അവിടെ എത്തുകയും ഇവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തത്.
ചോദ്യങ്ങള്‍ക്കിടയില്‍ ഇവര്‍ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചതായാണ് ആരോപണം. മാത്രമല്ല യുവതിയ്ക്ക് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് ദമ്പതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. അത് കൂടുതല്‍ പ്രകോപനത്തിന് കാരണമായി. ഇതിനെതുടര്‍ന്ന് കാറിലുണ്ടായിരുന്ന അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത ഇവരുടെ സുഹൃത്തിനെ ഉള്‍പ്പെടെ നാലുപേരെയും സംഘം മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. മറ്റു രണ്ടുപേര്‍ ഓടി രക്ഷപെട്ടു ഇവരെ പറ്റിയുള്ള അന്വേഷണം പോലീസ് തുടരുകയാണ്.