സുല്‍ത്താന്‍ബത്തേരിയില്‍ വയോധികനെ കടുവ കൊന്നു തിന്നു
സുല്‍ത്താന്‍ബത്തേരി വടക്കനാട് ആദിവാസി ഊരിലെ ജഡയന്‍ എന്നയാളിനെയാണ് കടുവ കൊന്നു തിന്നത്. വടക്കനാട് പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയനെയാണ് കടുവ ആക്രമിച്ച് കൊന്നു തിന്നത്. ശരീരത്തിന്റെ പകുതിയോളം ഭക്ഷിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്.
കഴിഞ്ഞ ദിവസം വിറക് ശേഖരിക്കാനായി വനത്തിലേക്ക് പോയ ജഡയനെ കാണാത്തതിനാല്‍ ബന്ധുക്കളും, നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തിനുള്ളിലേക്ക് കടിച്ചു വലിച്ചുകൊണ്ട് പോയ നിലയിലാണ് മൃതദേഹമുള്ളത്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ വനം വകുപ്പ് അധികൃതര്‍ അന്വേഷണം നടത്തുകയാണ്.