ആം ആദ്മി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ
ആം ആദ്മി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരവിന്ദ് കെജ്രിവാളിന്റെ നേത്രുത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് അമിത് ഷാ ആരോപിക്കുന്നു.
2015ല്‍ വാഗ്ദാനം ചെയ്ത 80% ക്ഷേമ പദ്ധതികളും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. താന്‍ ബംഗ്ലാവോ കാറോ മറ്റ് സര്‍ക്കാര്‍ കാര്യങ്ങളോ ഔദ്യോഗികമായി സ്വീകരിക്കില്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അധികാരമേറ്റപ്പോള്‍ പറഞ്ഞത്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ കെജ്രിവാളിനുണ്ട്, അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ചത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള അനൗദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിയ്ക്കുകയായിരുന്ന സമയമാണ് അമിത് ഷ ആം ആദ്മി സര്‍ക്കാരിന് എതിരെ രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.
എന്നാല്‍ സബ്സിഡിയോടെയുള്ള വൈദ്യുതി, സൗജന്യ ജലം, ആരോഗ്യ സുരക്ഷ, സ്‌കൂളുകള്‍, സിസിടിവികള്‍, സൗജന്യ വൈഫൈ, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ഡോര്‍ സ്റ്റെപ്പ് ഡെലിവെറി എന്നിവ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടപ്പാക്കിയതാണെന്നും, അമിത് ഷാ നുണക്കഥകളാണ് പ്രചരിപ്പിച്ചതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.