NPR നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ നല്‍കില്ല എന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍
സംസ്ഥാന സര്‍ക്കാര്‍ NPR നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ ലഭിക്കില്ലെന്ന ഭീഷണിയുമായി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ രംഗത്. NPR കേരളത്തില്‍ പിണറായിയെ കൊണ്ട് തന്നെ നടപ്പാക്കുമെന്നും
മുസ്ലീം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി വിടുകയാണെന്നും ഗള്‍ഫിലുള്ള ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരും സംവിധായകന്‍ കമല്‍ വര്‍ഗീയ വാദിയാണ് മോദി കൊടുക്കുന്ന പണം കൊണ്ടാണ് ചലച്ചിത്ര അക്കാദമി പ്രവര്‍ത്തിക്കുന്നതെന്ന കാര്യം കമല്‍ മറക്കരുതെന്നും പറഞ്ഞ അദ്ദേഹം സിനിമാക്കാരുടെ സമരത്തില്‍ മാന്യന്മാരാരും പങ്കെടുത്തില്ലെന്നും പറഞ്ഞു.
അതുപോലെ സെന്‍സസില്‍ കളവ് പറയാന്‍ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടി ക്രമങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ തെറ്റായ പേരും മേല്‍വിലാസവും നല്‍കണമെന്ന് അരുന്ധതി റോയ് പറഞ്ഞിരുന്നു.