സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് നിരോധനം ; ടെലികോം കമ്പനികള്‍ക്ക് നഷ്ടം മണിക്കൂറില്‍ 24.5 ദശലക്ഷം രൂപ
ഡിജിറ്റല്‍ ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ അതെ സര്‍ക്കാര്‍ തന്നെ ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്തിവെക്കുന്ന സ്ഥിതി വിശേഷണമാണ് രാജ്യത്തു ഇപ്പോള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത് തടയാന്‍ ആണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ താത്കാലികമായി വിച്ഛേദിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്.
ഇത് ടെലികോം കമ്പനികള്‍ക്ക് കനത്ത നഷ്ടം വരുത്തിവെയ്ക്കുന്നതായി റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. മണിക്കൂറില്‍ 24.5 ദശലക്ഷം രൂപയുടെ നഷ്ടമാണ് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്ക് ഇതു കാരണം ഉണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ട്.
പൗരത്വ നിയമ ഭേദഗതിയും ദേശിയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടഞ്ഞുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍ പ്രദേശിലെ 18 ഓളം ജില്ലകളിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചത്.
ഇന്ത്യക്കാര്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രതിമാസം ശരാശരി 9.8 ജിഗാബൈറ്റ് ഡാറ്റ ഉപയോഗിക്കുന്നതായും ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ കമ്പനിയായ ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍ വാട്ട്‌സ്ആപ്പ് എന്നിവയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.
നിലവില്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ടെലികോം മേഖലയുടെ അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം നിയന്ത്രണങ്ങള്‍. കണക്കു പ്രകാരം രാജ്യത്ത് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്നതോടെ മണിക്കൂറില്‍ 24.5ദശലക്ഷം രൂപയുടെ അടുത്താണ് കമ്പനികള്‍ക്കുണ്ടാവുന്ന നഷ്ടമെന്ന് വിലയിരുത്തുന്നതായി സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ പറഞ്ഞു. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ.റിലയന്‍സ് ഇന്റ്സ്ട്രീസ് ജിയോ ഇന്‍ഫോ എന്നി കമ്പനികള്‍ അടങ്ങുന്നതാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മിരില്‍ ഇതുവരെ ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടില്ല. നിയന്ത്രണം മാസങ്ങളായി തുടരുമ്പോള്‍ വന്‍ നഷ്ടമാണ് കമ്പനികള്‍ നേരിടുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അതിന്റെ കൂടെയാണ് രാജ്യത്തെ വിവിധ ഇടങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നത് .