തൃശൂരില്‍ യുവാവ് അച്ഛനെയും അമ്മയുടെ സഹോദരിയെയും തലയ്ക്കടിച്ചു കൊന്നു
തൃശൂര്‍ തളിക്കുളത്ത് ആണ് സംഭവം. തളിക്കുളം സ്വദേശി ജമാല്‍ (60), ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് മരിച്ചത്. ജമാലിന്റെ മകനാണ് ഇരുവരേയും കല്ലുകൊണ്ട് തലക്കടിച്ച് കൊന്നത്. ഇയാള്‍ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പോലീസ് പറയുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജമാലും ഖദീജയും ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. കൊലപാതകത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.