പതിനഞ്ച് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ കേസ്
പതിനഞ്ച് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. തമിഴ്‌നാട് സ്വദേശിനിയായ യുവതിക്കെതിരെയാണ് മൂന്നാര്‍ പോലീസ് കേസെടുത്തത്.തമിഴ് നാട്ടില്‍ നിന്നും ഒരാഴ്ച മുന്‍പാണ് യുവതി ആണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം കുട്ടി ശരീര വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇവിടെ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പീഡന വിവരം അറിയുന്നത്.ഡോക്ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തുകയും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുവതിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യറായിട്ടില്ല.