ക്രിസ്തുമസ് ന്യൂ ഇയര്‍ ; മലയാളി കുടിച്ചു തീര്‍ത്തത് 550 കോടിയുടെ മദ്യം

മദ്യപാനത്തില്‍ ഇന്ത്യന്‍ സിനിമാ കളക്ഷന്‍ വരെ പൊട്ടിച്ചു കേരളാ ബിവറേജ്. ക്രിസ്തുമസ് ന്യൂ ഇയര്‍ സമയങ്ങളില്‍ മലയാളി കുടിച്ചു തീര്‍ത്തത് 550 കോടിയുടെ മദ്യം. അതില്‍ തന്നെ പുതുവര്‍ഷ തലേന്ന് മദ്യ വില്‍പ്പന റക്കോര്‍ഡിട്ടു. ഒറ്റദിവസം കൊണ്ട് വിറ്റഴിഞ്ഞത് 68.57 കോടി രൂപയുടെ മദ്യമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണത്തെ പുതുവര്‍ഷ തലേന്നുള്ള മദ്യ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ബെവറേജസിലെ കണക്കുകള്‍ മാത്രമാണ് ഇത്. ക്രിസ്മസ് ന്യൂ ഇയര്‍ ഉള്‍പ്പെടുന്ന 10 ദിവസത്തെ വില്‍പ്പന 522 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 512 കോടിയായിരുന്നു.

തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റാണ് വില്‍പ്പനയില്‍ ഒന്നാമത്. 88.01 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് മാത്രം വിറ്റുപോയത്. വില്‍പ്പനയില്‍ രണ്ടാം സ്ഥാനം കൊച്ചി പാലാരിവട്ടത്തിനാണ്. ഇവിടുത്തെ ഔട്ട്ലെറ്റില്‍ നിന്ന് വിറ്റ് പോയത് 71.04 ലക്ഷം രൂപയുടെ മദ്യമാണ്.

കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത് 13.5 കോടി രൂപയുടെ മദ്യമാണ്. കോഴിക്കോട് ടൗണിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ടലെറ്റിലൂടെ വിറ്റുപോയത് 97 ലക്ഷം രൂപയുടെ മദ്യം. വൈറ്റില ഔട്ട്ലെറ്റില്‍ നിന്ന് വിറ്റുപോയത് 62 ലക്ഷം രൂപയുടെ മദ്യമാണ്. സ്റ്റാച്യുവിലെ ബിയര്‍പാര്‍ലറിലാണു കൂടുതല്‍ വില്‍പ്പന നടന്നത്. 13 ലക്ഷം. 270 ഔട്ട്‌ലറ്റുകളാണു കോര്‍പ്പറേഷനുള്ളത്.