കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് കൈയിട്ടു വാരി സിപിഐ

കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് വരെ പണ പിരിവുമായി സിപിഐ. കൊല്ലം അഞ്ചലിലാണ് സംഭവം. കിടപ്പ് രോഗികള്‍ക്ക് ലഭിച്ച ക്ഷേമപെന്‍ഷന്‍ തുകയില്‍ നിന്ന് 100 രൂപ വീതം സിപിഐ പിരിച്ചെടുക്കുകയായിരുന്നു. ക്ഷേമപെന്‍ഷന്‍ തുകയില്‍ നിന്ന് 100 രൂപ വീതം സിപിഐ പാര്‍ട്ടി ഫണ്ട് പിരിച്ചുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇരുപത്തിയഞ്ചോളം കിടപ്പുരോഗികളില്‍ നിന്നാണ് സിപിഐ പണം പിരിച്ചത്. മന്ത്രിസഭയിലെ സി പി ഐ പ്രതിനിധി കെ. രാജുവിന്റെ മണ്ഡലത്തിലാണ് അനധികൃത പണപ്പിരിവ് നടന്നത്.

അഞ്ചല്‍ പഞ്ചായത്ത് പത്താംവര്‍ഡിലാണ് സംഭവം. കിടപ്പ് രോഗികള്‍ക്ക് പെന്‍ഷന്‍ തുക വീട്ടിലെത്തിച്ച് നല്‍കണം എന്നാണ് ചട്ടം. എന്നാല്‍ നിയമം ലംഘിച്ച് പൊതുവായനശാലയില്‍ പെന്‍ഷന്‍ വാങ്ങാനെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം തുകവാങ്ങാനെത്തിയവരില്‍ നിന്ന് 100 രൂപ വച്ച് പിരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍ പഞ്ചായത്ത് ഇതിനായി നിയോഗിച്ചയാള്‍ ശാരീരിക അസ്വസ്ഥതകള്‍ പറഞ്ഞു അഞ്ചല്‍ കൈതാടിയിലെ മദര്‍തെരേസ ഗ്രന്ഥശാലയില്‍ വച്ചാണ് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തത്.