മഴയും വെള്ളപ്പൊക്കവും ; ഇന്തോനേഷ്യയില്‍ മരണം 43 കഴിഞ്ഞു
കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ജനുവരി ഒന്നിന് ആരംഭിച്ച ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. ജനുവരി ഒന്ന് മുതല്‍ സാധാരണ ലഭിക്കാറുള്ള ശരാശരി മഴയുടെ മൂന്നിരട്ടി പെയ്തതോടെയാണ് ജക്കാര്‍ത്തയും പടിഞ്ഞാറന്‍ ജാവയുമുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായത്.
പലയിടങ്ങളിലും നദി കരകവിഞ്ഞൊഴുകിയതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. ഗതാഗതസംവിധാനങ്ങള്‍ താറുമാറാകുകയും പല പ്രദേശങ്ങളും ഒറ്റപ്പെടുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ക്ക് പലയിടങ്ങളിലേക്കും എത്താന്‍ കഴിയാത്തതും മരണസംഖ്യ ഉയാരാനിടയാക്കുന്നതായാണ് വിവരം. ടൈഫോയ്ഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ പടരാനുള്ള സാഹചര്യമുള്ളതായി ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ സമയത്തു നടത്താന്‍ കഴിയുന്നില്ല.