പൗരത്വ ഭേദഗതി ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിപ്പിക്കാന്‍ സെക്‌സ് ചാറ്റ് അടവുകളുമായി ബി ജെ പി
പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ നല്‍കാന്‍ ബിജെപി പുറത്തിറക്കിയ നമ്പര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് മറ്റുപലവിധത്തില്‍. ഇതോടെ ബിജെപിയെ വിമര്‍ശിച്ചും ട്രോളിയും നിരവധി പേരാണ് രംഗത്തെത്തി.
ജനങ്ങളുടെ ഇടയില്‍ പൗരത്വ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറാനാണ് ബിജെപി ടോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ചത്. എന്നാല്‍ ‘നെറ്റ്ഫ്ളിക്സില്‍ ആറ് മാസത്തേക്ക് ഫ്രീ സബ്സ്‌ക്രിപ്ഷന്‍ നേടാന്‍ ഈ നമ്പറില്‍ വിളിക്കൂ’, ‘ഞാന്‍ ഇപ്പോള്‍ ഫ്രീയാണ് നിങ്ങളുടെ കോളിനായി കാത്തിരിക്കൂ’, തുടങ്ങി അശ്ലീല ചുവയുള്ള മെസ്സേജുകളിലടക്കം ഈ നമ്പര്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഈ മെസ്സേജുകള്‍ കണ്ട് ഈ നമ്പറിലേക്ക് വിളിക്കുന്നതോടെ ഇവര്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തില്‍പ്പെടുമെന്നാണ് ആരോപണം. എന്നാല്‍ തങ്ങളെ നാണം കെടുത്താന്‍ പ്രതിപക്ഷം കാണിക്കുന്നതാണ് ഇതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതേസമയം ബി ജെ പി ഐ റ്റി സെല്ലിന്റെ അതിബുദ്ധിയാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.