മരട് ഫ്‌ലാറ്റ് പൊളിക്കുന്ന സമയത്തില്‍ മാറ്റം
മരടിലെ ഫ്‌ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം.ആദ്യത്തെ രണ്ട് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സമയത്തിലാണ് മാറ്റം വരുത്തിയത്. എച്ച്ടുഒ ഫ്ളാറ്റ് പൊളിക്കുന്നത് 11 ന് രാവിലെ 11 മണിക്കാകും. അല്‍ഫാ സെറീന്‍ പൊളിക്കുന്നത് 11.05 നായിരിക്കും. രണ്ടാമത്തെ ഫ്ളാറ്റ് 11.30 ന് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ സമയക്രമത്തിലാണ് നിലവില്‍ മാറ്റം വന്നിരിക്കുന്നത്. ആദ്യ രണ്ട് ഫ്‌ലാറ്റുകള്‍ അഞ്ച് മിനിട്ടിന്റെ ഇടവേളയിലായിരിക്കും പൊളിക്കുക.നേരത്തെ ഈ ഇടവേള അരമണിക്കൂറായാണ് നിശ്ചയിച്ചിരുന്നത്.
മരട് നഗരസഭയും എറണാകുളം ജില്ലാ ഭരണകൂടവും പുറത്തിറക്കിയ പട്ടികയിലാണ് സമയക്രമത്തിലെ വ്യത്യാസം പാരമര്‍ശിച്ചിരിക്കുന്നത്.പതിനൊന്നാം തീയതി എച്ച്.ടു.ഒ പോളിച്ചതിന് അഞ്ച് മിനിട്ടിന് ശേഷം ആല്‍ഫാ സെറീനും പോളിക്കുമെന്നാണ് ഇതില്‍ പറയുന്നത്.ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന സമയത്ത് ഇരുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ ഉള്ളവരെ ഒഴിപ്പിക്കും.
പൊളിക്കുന്നതിന് വെല്ലുവിളി ഏറെയുള്ള എച്ച്ടുഒ ഫ്ളാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ഫ്ളാറ്റിന് പത്ത് മീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന കുണ്ടന്നൂര്‍ തേവര പാലവും 7 മീറ്റര്‍ ദൂരത്തില്‍ കടന്നുപോകുന്ന ഐഒ സി വാതക പൈപ്പ് ലൈനുമാണ് പ്രധാന വെല്ലുവിളി. 50 മീറ്ററിലധികമാണ് ഫ്ളാറ്റിന്റെ ഉയരം. പതിനായിരം ടണിലധികം ഭാരവുമുണ്ട് കെട്ടിടത്തിന്. സ്ഥാടനത്തില്‍ സെക്കന്റുകള്‍ക്കകം കെട്ടിടം നിലം പതിക്കും. 5 നിലകളിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുന്നത്.
പൊളിക്കുന്നവയില്‍ ഏറ്റവും വലിയ ഫ്ളാറ്റാണ് ആല്‍ഫാ സെറീന്‍. രണ്ട് ടവറുകളുണ്ട് ഫ്ളാറ്റ് സമുച്ചയത്തിന്. പുറം ചുവരുകള്‍ നീക്കുന്ന ജോലികള്‍ക്കിടെ പരിസരത്തെ 18 വീടുകള്‍ക്ക് ഇതിനകം വിള്ളല്‍ വീണു. നഷ്ടപരിഹാര ബാധ്യത ഏറ്റവും കൂടുതല്‍ ഇവിടെയാണ്. 12 ന് രാവിലെ 11 മണിക്ക് ജയിന്‍ കോറല്‍ കോവ് ഫ്ളാറ്റ് തകര്‍ക്കും . 16 നിലകളും 125 അപാര്‍ട്ട്മെന്റുകളുമുള്ള വീതിയേറിയ കെട്ടിടമാണിത്.
ഇതേ ദിവസം 2 മണിക്കാണ് ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റിന്‍ സ്ഫോടനം നിശ്ചയിച്ചിരിക്കുന്നത്. പൊളിക്കുന്നവയില്‍ ഏറ്റവും ചെറിയ ഫ്ളാറ്റാണിത്. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ള 2000 ത്തിലധികം പേരെയാണ് സ്ഫോടന സമയത്ത് ഒഴിപ്പിക്കും.
എച്ച്.ടു.ഒ പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത് എഡിഫിസ് എന്ന കമ്പനിയാണ്.വിജയ് സ്റ്റീല്‍സ് എന്ന കമ്പനിയാണ് ആല്‍ഫാ സെറിന്‍ പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത്.പന്ത്രണ്ടാം തീയതി ജെയിന്‍ കോറല്‍ കേവും ഗോള്‍ഡെന്‍ കായലോരവും പൊളിക്കും.തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച നാല് ഫ്‌ലാറ്റുകളാണ് പൊളിക്കുന്നത്.പൊളിക്കുന്നതിനായി എച്ച്.ടു.ഒ ഫ്‌ലാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത് പൂര്‍ത്തിയാക്കി ബ്ലാസ്റ്റിംഗ് പോയിന്റ് തീരുമാനിച്ചതായും എക്‌സ്‌പ്ലോസിവ് കണ്‍ട്രോളര്‍ അറിയിച്ചു.പൊളിക്കുന്ന ദിവസങ്ങളില്‍ ഫ്‌ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും.സ്‌ഫോടന സ്ഥലത്തേക്ക് സുരക്ഷിതമായി പ്രവേശിക്കാമെന്ന്അഗ്‌നിശമന സേനയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അറിയിക്കുന്നത് വരെയാകും നിരോധനാജ്ഞ.