പൗരത്വ ഭേദഗതി പ്രതിഷേധം ; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു പോപ്പുലര്‍ ഫ്രെണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും അടുത്തിടെ നടന്ന കലാപങ്ങളുടെ പശ്ചാതലത്തില്‍ സംഘടനയെ നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശ്, അസാം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം സംഘര്‍ഷം ഉണ്ടായത് അസാമിലാണ്. ഇതിന് പിന്നില്‍ സംഘടനയുടെ പങ്ക് അസം പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു.എഐയുഡിഎഫ് പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയതായി സംശയിക്കുനെന്നാണ് അസം പേലിസ് റിപ്പോര്‍ട്ട്, ഉത്തര്‍ പ്രദേശില്‍ നടന്ന കലാപത്ത തുടര്‍ന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കസറ്റഡിയിലാണ്.
നിരോധനം സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപെട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു.കത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളിലെ അക്രമത്തില്‍ സംഘടനയ്ക്കുള്ള പങ്ക് തെളിവുകള്‍ സഹിതം പറയുന്നുണ്ട്.
നിലവില്‍ 41 സംഘടനകളെയാണ് കേന്ദ്ര ആഭ്യന്തരമന്താലയം നിരോധിച്ചിട്ടുള്ളത്. ഇതില്‍ 14 എണ്ണം ഇസ്ലാമിക ഭീകര സംഘടനകളാണ്, തീവ്ര ഇടത് സംഘടനകളും, വടക്ക കിഴക്കന്‍ മേഘലിയലെ വിഘടനവാദ സംഘടനകളും, കാലിസ്ഥന്‍ ഗ്രൂപ്പുകളും നിരേധന പട്ടികയിലുണ്ട്.വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ ആഭ്യന്തരമന്ത്രാലയം പരിശോധിച്ച് വരുകയാണ്.കൂടുതല്‍ വിവരങ്ങള്‍,രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്നിവ കൂടി കണക്കിലെടുത്താകും രാജ്യവ്യാപകമായി നിരോധിക്കുന്നതിന് തീരുമാനം എടുക്കുക.