കേരളത്തിന് എതിരെ വീണ്ടും പ്രതികാര നടപടിയുമായി കേന്ദ്രം ; പ്രളയ ദുരിതാശ്വാസത്തിന് അനുവദിച്ച അരിക്ക് കേരളം പണം നല്‍കണം

പ്രളയദുരിതാശ്വാസത്തിന് കേരളത്തിന് ആവശ്യപെട്ട ധന സഹായം നല്‍കുവാന്‍ തയ്യറാകാത്ത കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് പക പോകുന്നു. പ്രളയ ദുരിതാശ്വാസത്തിന് അനുവദിച്ച അരിക്ക് കേരളം പണം നല്‍കണം എന്ന് ആവശ്യപെട്ട് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ കേരളത്തിന് കത്തയച്ചു.കോര്‍പറേഷന്‍ വഴി അനുവദിച്ച അരിയുടെ വിലയായ 205.81 കോടി രൂപ നല്‍കാനാണ് കത്തില്‍ പറയുന്നത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സംസ്ഥാനത്തോട് അരിയുടെ പണം ആവശ്യപെട്ടിരിക്കുന്നത്.നേരത്തെ പലതവണ പണം അവശ്യപെട്ടകാര്യവും കത്തില്‍ പറയുന്നുണ്ട്.നേരത്തെ പല തവണ ആവശ്യപെട്ടിട്ടും പണം നല്‍കാന്‍ തയ്യാറായില്ലെന്നും എത്രെയും പെട്ടന്ന് പണം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ കമ്മറ്റിക്ക് അയച്ചകത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പ്രളയദുരിതാശ്വാസത്തിന് ദേശീയ നിധിയില്‍ നിന്നും കേരളത്തിന് സഹായം അനുവദിക്കാത്തതിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ രംഗത്ത് വന്നു.കേരളത്തെ തഴഞ്ഞത് രാഷ്ട്രീയ പകപൊക്കലും നീതി നിഷേധവുമാണ് അദ്ദേഹം ആരോപിച്ചു.കേരളത്തിന് സഹായം അനുവദിക്കാത്തത് അമിത് ഷായ്ക്ക് കേരളത്തോടുള്ള കടുത്ത വൈരാഗ്യം കാരണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.സംസ്ഥാനത്തോടുള്ള അനീതിയും അവഗണനയും അടിയന്തരമായി അവസാനിപ്പിക്കണമെന്നും വിജയരാഘവന്‍ ആവശ്യപെട്ടു. നേരത്തെ രാജ്യത്തു പ്രളയം നടന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും ധനസഹായം അനുവദിച്ച കേന്ദ്രം ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിനെ ഒഴിവാക്കിയിരുന്നു.