പൗരത്വ ഭേദഗതി ; ക്രിസ്ത്യന്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കവുമായി ബിജെപി
കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ വിവിധ സമുദായങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം ഇപ്പോള്‍. ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ ആര്‍ജിക്കുന്നതിനായും അവരെ ഒപ്പം നിര്‍ത്തുന്നതിനായും തന്ത്രങ്ങള്‍ മെനയുകയാണ് പാര്‍ട്ടി ഇപ്പോള്‍ .യുവ മോര്‍ച്ച ദേശീയ സെക്രട്ടറി എ.ജെ അനൂപ്,കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ ടോം വടക്കന്‍ എന്നിവരെയാണ് പാര്‍ട്ടി ദേശീയ നേതൃത്വം ഇതിനായി ചുമതല പെടുത്തിയിരിക്കുന്നത്.
വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി ഇതിനോടകം തന്നെ ബിജെപി നേതാക്കള്‍ ആശയ വിനിമയം നടത്തി കഴിഞ്ഞു.കേരളത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്‍പായി ക്രൈസ്തവ സമുദായത്തിലെ സ്വാധീനമുള്ള കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്.പൗരത്വ ഭേദഗതി നിയമത്തില്‍ ന്യുനപക്ഷ സമുദായങ്ങള്‍ക്ക് ആശങ്കപെടേണ്ടകാര്യമില്ലെന്ന് ബിജെപി നേതൃത്വം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
വിഷയത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക അകറ്റുന്നതിനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടുന്നതിനുള്ള നീക്കങ്ങളാണ് ബിജെപി യുടെ ഭാഗത്ത് നിന്നും നടക്കുന്നത്.ക്രൈസ്തവ സമുദായത്തിന്റെ വോട്ടുകള്‍ പല മണ്ഡലങ്ങളിലും നിര്‍ണായകമാണ്.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍,ഗോവ,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൊക്കെ നിര്‍ണായക സ്ഥാനമാണ് ക്രൈസ്തവ സമുദായത്തിനുള്ളത്.പാര്‍ട്ടി ചുമതലകളിലെക്കും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള നേതാക്കളെ കൊണ്ടുവരും.ഇങ്ങനെ ക്രൈസ്തവ സമുദായാത്തെ ഒപ്പം നിര്‍ത്തുന്നതിനായി പലവിധ തന്ത്രങ്ങള്‍ക്ക് ബിജെപി രൂപം നല്കിയിട്ടുണ്ട്.