തിരുവനന്തപുരത്തു പോലീസ് ഉദ്യോഗസ്ഥനെ മുഖം മൂടി സംഘം വെടിവെച്ചു കൊന്നു

തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിളയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കില്‍ എത്തിയ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തി. കളിയിക്കവിള സ്റ്റേഷനിലെ എസ് എസ് ഐ വിന്‍സന്റി(58)നെയാണ് അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.

കേരള തമിഴ് നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ഔട്ട് പോസ്റ്റ് ഡ്യുട്ടിയില്‍ ആയിരുന്ന വിന്‍സെന്റ് നു നേരെ മുഖം മൂടി ധരിച്ചു ബൈക്കില്‍ എത്തിയ രണ്ടുപേര്‍ നാലുതവണ വെടി വെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിന്‍സെന്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. ഒരു അപകടത്തിന് ശേഷം ലീവിലായിരുന്ന വിന്‍സെന്റ് അടുത്ത സമയമാണ് ഡ്യുട്ടിയില്‍ വീണ്ടും ജോയിന്‍ ചെയ്തത്.