കോടതിയില്‍ കുടുങ്ങി കൂടത്തായി ; മോഹന്‍ലാല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് സഹിതം കോടതി നോട്ടീസ്

കോളിളക്കം സൃഷ്ട്ടിച്ച കൊലപാതക പരമ്പരയായ കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി രണ്ടിലേറെ സിനിമകളാണ് മലയാളത്തില്‍ തയ്യറാകുന്നത്. ജോളിയുടെ കഥ സിനിമയാക്കാന്‍ സത്യത്തില്‍ മത്സരമായിരുന്നു. എന്നാല്‍ സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് കോടതി ഇപ്പോള്‍. ഫ്‌ലവേഴ്‌സ് ടിവി ‘കൂടത്തായി’ എന്ന പേരില്‍ അവതരിപ്പിക്കുന്ന പരമ്പരയുടെ ആദ്യ എപ്പിസോഡ് അടുത്ത തിങ്കളാഴ്ച സംപ്രേഷണം ചെയ്യാനിരിക്കെയാണ് കോടതിയുടെ നോട്ടീസ്.

താമരശ്ശേരി മുന്‍സിഫ് കോടതിയാണ് കൂടത്തായ് കേസ് ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലിന്റെയും നിര്‍മ്മാതാക്കളോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. അഡ്വക്കറ്റ് മുഹമ്മദ് ഫിര്‍ദൗസ് ആണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ജനുവരി 13 നാണ് കക്ഷികള്‍ കോടതിയില്‍ ഹാജരാവേണ്ടത്.

ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍ ഉടന്‍ ഡിനി ഡാനിയേല്‍, ഫ്‌ളവേര്‍സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
സിനിമാ-സീരിയില്‍ നിര്‍മാതാക്കള്‍ സാഹചര്യത്തെ മുതലെടുക്കുകയാണ്. ഇത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ അഭിഭാഷകനായ എം മുഹമ്മദ് ഫിര്‍ദൗസ് പറയുന്നത്.

കൂടത്തായി കൂട്ടകൊലപാതകങ്ങളെ കുറിച്ച് മോഹന്‍ലാല്‍ അഭിനയിച്ച് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരുങ്ങുന്നവെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്.
ഇതിന് പിന്നാലെ നടി ഡിനി ഡാനിയേലും സമാന കഥ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്ന അവകാശവാദവുമായി രംഗത്തെത്തുകയായിരുന്നു. കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂരും ഡിനിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകന്‍ ശ്രീജിത്തും നേരത്തെ രംഗത്ത് എത്തിയിരുന്നു