വീഡിയോ കോളിനിടെ യുവതിയുടെ ആത്മഹത്യ ; കാമുകന്‍ അറസ്റ്റില്‍
വീഡിയോ കോളിനിടെ യുവതിയുടെ ആത്മഹത്യ. ഇടുക്കി പീരുമേട് സ്വദേശിനി സൗമ്യ(21)യാണ് കാമുകനുമായി വീഡിയോ ചാറ്റിങ് ചെയ്യുന്നതിന്റെ ഇടയില്‍ ആത്മഹത്യ ചെയ്തത്. ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.
വീഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവതി മുറിയില്‍ തൂങ്ങുകയാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.