നിര്‍ഭയ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി

ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. തിഹാര്‍ ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്‍മിച്ചത്.

ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഉദ്യോഗസ്ഥനാണ് കൃത്യം നിര്‍വഹിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. കേസിലെ പ്രതികളെ ഈ മാസം 22-ന് രാവിലെ ഏഴ് മണിക്കാണ് തൂക്കിലേറ്റുക.