ഇറാഖിലെ അമേരിക്കന്‍ ബേസില്‍ റോക്കറ്റാക്രമണം
അമേരിക്കന്‍ സൈന്യം തമ്പടിച്ചിരിക്കുന്ന വടക്കന്‍ ബാഗ്ദാദിലെ എയര്‍ ബേസിലേക്കാണ് റോക്കറ്റാക്രമണം നടന്നത്. ബേസില്‍ നാലു റോക്കറ്റുകള്‍ പതിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഇറാഖി വ്യോമ സേനയിലെ നാല് പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ രണ്ടാഴ്ചയായി യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ബാഗ്ദാദിന് വടക്ക് അല്‍ ബലദ് വ്യോമതാവളത്തില്‍ നിലയുറപ്പിച്ച യു.എസ് വ്യോമസേനക്കാരില്‍ ഭൂരിഭാഗവും ഇതിനകം പോയിക്കഴിഞ്ഞിരുന്നു. യു.എസ് സേനകള്‍ വിന്യസിച്ചിരിക്കുന്ന ഇറാഖിലെ എയര്‍ ബേസില്‍ ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് അക്രമണം നടത്തിയിരുന്നു.